മഴ തടസമാകും; ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങൾ മാറ്റിയേക്കും

കനത്ത മഴയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങൾ ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് സൂപ്പര്‍ ഫോര്‍ മത്സരങ്ങളും ഫൈനലും കൊളംബോയിലാണ് നടക്കുന്നത്. എന്നാല്‍ കനത്ത മഴയുടെ സാഹചര്യത്തിൽ വേദി മാറ്റിയേക്കുമെന്ന സൂചനകള്‍ ആണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിടുന്നത്.

also read:ആലപ്പുഴ തുമ്പോളിയിൽ 12 വയസുകാരനെ കടലിൽ തിരയിൽപെട്ട് കാണാതായി

സെപ്റ്റംബര്‍ ഒന്‍പതിനാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ പകുതി വരെ കൊളംബോയില്‍ മഴ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ സാഹചര്യത്തിൽ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചര്‍ച്ച നടത്തി വേദി മാറ്റുന്ന തീരുമാനമെടുത്തേക്കും എന്നാണ് വിവരം.

also read:ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍; കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്

ശ്രീലങ്കയിലെ പല്ലെകെലെ, ദാംബുള്ള, ഹംബന്‍ടോട്ട എന്നിവിടങ്ങളിലായി മത്സരം നടത്തിയേക്കും. പക്ഷേ പല്ലെക്കെലെയിലും കനത്ത മഴയുടെ സാഹചര്യമുണ്ട്. അങ്ങനെ യെങ്കിൽ ദാംബുള്ളയിലും ഹംബന്‍ടോട്ടയിലുമായി മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News