തിരുവനന്തപുരം കൊമ്പൻസിന് സീസണിലെ ആദ്യ വിജയം ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്

സൂപ്പർ ലീഗിൽ തിരുവനന്തപുരം കൊമ്പൻസിന് ആദ്യ ജയം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക്‌ എഫ് സി യെ ആണ് കൊമ്പൻസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയം. 16 ആം മിനിട്ടിലും, 69 മിനിട്ടിലും ആണ് കൊമ്പൻസ് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കാലിക്കറ്റ് എഫ് സി യുമായി സമനിലയിൽ പിരിയുകയായിരുന്നു കൊമ്പൻസ്. എന്നാൽ രണ്ടാം മത്സരത്തിൽ വിജയവഴിയിലേക്കെത്താൻ ടീമിന് സാധിച്ചു. വിഷ്ണുവും ലാൽ പാപുയിയുമാണ് കൊമ്പൻസിനായി ഗോൾ നേടിയത്. അതേസമയം തൃശൂർ മാജിക്‌ എഫ് സി യുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇന്നത്തേത്.

ALSO READ : കൊറിയയെ തകർത്തെറിഞ്ഞു, ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് അപരാജിതരായി ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News