സ്വന്തം മണ്ണിൽ പ്രഥമ സൂപ്പര്‍ ലീഗ് കിരീടം ചൂടി കലിക്കറ്റ് എഫ്‌സി. ആവേശക്കടലായി മാറിയ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫോഴ്‌സ കൊച്ചിയെ 2-1ന് വീഴ്ത്തിയാണ് കാലിക്കറ്റ് ചാമ്പ്യന്മാരായത്. സീസണില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കലിക്കറ്റ് എഫ് സി കാഴ്ചവെച്ചത്.
കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ ഗോള്‍ കണ്ടെത്തി. പലകുറി ഇരു ടീമുകളും ഗോൾ മുഖം വിറപ്പിച്ചു. 15-ാം മിനിറ്റിൽതോയ് സിങ്ങാണ് കലിക്കറ്റിനായി ആദ്യം വലകുലുക്കിയത്. ഹെയ്‌തി മുന്നേറ്റക്കാരൻ കെർവൻസ് ബെൽഫോർട്ടിലൂടെ 71-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോളാണ് കാലിക്കറ്റ് പുറത്തെടുത്തത്.
Also Read: മെസ്സിയുടെ ഇന്റര്‍ മിയാമിക്ക് വന്‍ തിരിച്ചടി; മേജര്‍ ലീഗ് സോക്കര്‍ ആദ്യ റൗണ്ടില്‍ പുറത്തായി
കളി അവസാനിക്കാനിക്കാനിരിക്കെ 94-ാം മിനിറ്റില്‍ കൊച്ചിക്കായി ഡോറിയെൽട്ടൻ ആശ്വാസ ഗോൾ നേടി. സമനില പിടിക്കാനുള്ള കൊച്ചിയുടെ ന്നേറ്റങ്ങൾ കാലിക്കറ്റ് പ്രതിരോധത്തിൽ തട്ടി വീഴുകയായിരുന്നു. അങ്ങനെ സ്വന്തം തട്ടകത്തിൽ കാലിക്കറ്റ് സൂപ്പര്‍ ലീഗ് കേരളയുടെ കന്നി കിരീടം ഉയർത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here