സൂപ്പർ ലീഗ് കേരള; രണ്ടാം റൌണ്ട് മത്സരങ്ങൾക്ക് നാളെ തുടക്കമാകും

Super league kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൌണ്ട് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. കോഴിക്കോട് ഇ. എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ് സി യെ ഫോഴ്‌സ കൊച്ചി എഫ് സി നേരിടും. കണ്ണൂർ വാരിയേഴ്സിന്റെ ആദ്യ ഹോം മത്സരമാണിത്. കണ്ണൂർ വാരിയേഴ്‌സിന്റെ ഉടമ കൂടിയായ നടൻ ആസിഫ് അലി തന്റെ ടീമിന്റെ ആദ്യ ഹോം മത്സരത്തിന് പിന്തുണയേകാൻ എത്തും.

Also Read: കേരള ക്രിക്കറ്റ് ലീഗ്; ആദ്യ സെഞ്ച്വറി നേടുന്ന താരമായി സച്ചിന്‍ ബേബി

സൂപ്പർ ലീഗ് കേരള മത്സരങ്ങളുടെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡറിൽ ലഭ്യമാണ്. കൂടാതെ സ്റ്റാർ സ്പോർട്സ് ഫസ്റ്റും, ഡിസ്നി പ്ലസ് ഹോട്സ്റ്ററും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ഗൾഫ് മലയാളി ആരാധകർക്കായി മനോരമ മാക്സ് മത്സരത്തിന്റെ തത്സമയ ആക്ഷനുകൾ പ്രക്ഷേപണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News