സൂപ്പര്‍ സ്പീഡ് ചാര്‍ജറുമായി ഐ ഫോണ്‍ 15 പ്രോ

ആപ്പിള്‍ 15 പ്രോ അടുത്തമാസം കമ്പനി അവതരിപ്പിക്കാനിരിക്കെ ഫോണിന്‍റെ ഒരു ഫീച്ചര്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. സൂപ്പര്‍ സ്പീഡ് ചാര്‍ജറുമായിട്ടാണ് ഇത്തവണ ആപ്പിള്‍ എത്തുന്നതെന്നാണ് വിവരം. ഫോണില്‍ 150W ചാര്‍ജിങ് കേബിള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ഇനി മൂളികൊടുത്താല്‍ മതി പാട്ട് യൂട്യൂബ് കണ്ടുപിടിച്ചു തരും

70cm നീളം, USB-4 Gen 2 പ്രോട്ടോക്കോള്‍, 60Hz-ല്‍ 4K-നുള്ള പിന്തുണ, 150W പവര്‍ എന്നിവയായിരിക്കും ഈ കേബിളിന്‍റെ പ്രത്യേകതകള്‍. ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ 4K വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് ഐഫോണുകള്‍. അതുകൊണ്ട് തന്നെ ചാര്‍ജ് ഒരു പ്രധാന ഘടകമായതിനാലാണ് സൂപ്പര്‍ സ്പീഡ് ചാര്‍ജ് ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 15 പ്രോയ്ക്ക് മാത്രമേ ഈ സവിശേഷ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.

ALSO READ: ജി20 ഉച്ചകോടി വേദിയില്‍ 28 അടി ഉയരത്തില്‍ നടരാജ ശില്‍പം: തഞ്ചാവൂരില്‍ നിന്ന് ദില്ലിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News