ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’! സെക്കന്‍ഡ് സോങ്ങ് ‘പുതുസാ കൊടിയേ’ പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ സിന്ദഗി’യിലെ രണ്ടാമത്തെ ഗാനമായ ‘പുതുസാ കൊടിയേ’ റിലീസ് ചെയ്തു. മുത്തമില്‍ സെല്‍വന്‍ വരികള്‍ രചിച്ച ഗാനം ആന്റണി ദാസനാണ് ആലപിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ഓഗസ്റ്റ് 9 മുതല്‍ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കന്നഡ വിതരണാവകാശം രാജ് ബി ഷെട്ടിയുടെ ലൈറ്റര്‍ ബുദ്ധ ഫിലിംസ് സ്വന്തമാക്കി.

കണ്ണൂര്‍, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തീകരിച്ച ‘സൂപ്പര്‍ സിന്ദഗി’യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആര്‍ ഉം ചേര്‍ന്നാണ് തയ്യാറാക്കിയത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷണം. ധ്യാന്‍ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് പാര്‍വതി നായര്‍, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ മഹേന്ദ്രന്‍, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരാണ്.

ALSO READ:സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറയുന്നു; കുറഞ്ഞ വില ഇങ്ങനെ

ചിത്രത്തിലെ ആദ്യ ഗാനം ‘വെണ്‍മേഘങ്ങള്‍ പോലെ’ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകര്‍ന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചത്. ഗാനമിപ്പോഴും ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങിലാണ്.

ഛായാഗ്രഹണം: എല്‍ദൊ ഐസക്, ചിത്രസംയോജനം: ലിജോ പോള്‍, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈന്‍: വിക്കി, ഫൈനല്‍ മിക്‌സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സങ്കീത് ജോയ്, ലൈന്‍ പ്രൊഡ്യൂസര്‍: ബിട്ടു ബാബു വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെമിന്‍ എസ് ആര്‍, ഇക്ബാല്‍ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുര്‍, മേക്കപ്പ്: അരുണ്‍ ആയുര്‍, കോറിയോഗ്രഫി: ഭൂപതി, ആക്ഷന്‍: ഫൊണെക്‌സ് പ്രഭു, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസേര്‍സ്: ജിഷോബ് കെ, പ്രവീന്‍ വിപി, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് മുരളി, ബിജു ബാസ്‌ക്കര്‍, അഖില്‍ കഴക്കൂട്ടം, ഡിജിറ്റര്‍ പിആര്‍: വിവേക് വിനയരാജ്, സ്റ്റില്‍സ്: റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പിആര്‍ഒ: ശബരി.

ALSO READ:രാവിലെ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര, പുറത്തിറങ്ങിയ നാട്ടുകാര്‍ കണ്ടത് കൂറ്റന്‍ മുതലയെ; സംഭവം യുപിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News