അവിടെ ‘തല’ എങ്കിൽ ഇവിടെ ‘തലൈവർ’, ട്രാക്കിലെ വീരനാവാൻ തിരിച്ചെത്തി അജിത്

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ‘തല’യായ സൂപ്പർതാരം അജിത് അദ്ദേഹത്തിൻ്റെ മറ്റൊരു പാഷനായ മോട്ടോർ സ്പോർട്സിലേക്ക് തിരിച്ചെത്തുന്നു. സിനിമക്കൊപ്പം റേസിങ് ട്രാക്കുകളേയും സ്നേഹിച്ചിരുന്ന തല അജിത്തിനെ അദ്ദേഹത്തിൻ്റെ ആരാധകരിൽ കുറച്ചുപേർക്കായിരിക്കും പരിചയം.

സിനിമകളിലെ കാർ ചേസിങുകളിലും ബൈക്ക് റേസുകളിലും ഡ്യൂപ്പിനെ വയ്ക്കാതെ തന്നെ അഭിനയിക്കുന്ന തല അജിത്ത് മോട്ടോർ സ്പോർട്സിൽ ഇൻ്റർനാഷനൽ ലെവലിൽ വരെ മൽസരിച്ചിട്ടുള്ള താരമാണെന്നത് ഒരു പക്ഷേ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന കാര്യമായിരിക്കും.

ALSO READ: ‘പോർഷേയൊക്കെ എല്ലാവരുടെയും കയ്യിലുള്ളതല്ലേ മോനെ! നീ മറ്റേതെടുക്ക്, ആ ഡോറ് മോളിലോട്ട് പോകുന്ന വണ്ടി’; വൈറലായി അമ്മൂമ്മമാരും കൊച്ചുമോനും

എന്നാൽ, സിനിമയിൽ അജിത് ‘തല’ യാണെങ്കിൽ റേസിങിൽ അജിത് തലൈവരാണ് എന്നതാണ് സത്യം. റേസ് ചെയ്യുമ്പോൾ മാത്രമാണ് താൻ പൂർണത അനുഭവിക്കുന്നതെന്ന് താരം പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുള്ളതിൽ നിന്നും മനസ്സിലാകും താരത്തിന് മോട്ടോർ റേസിങിനോടുള്ള പാഷൻ. 2002 ൽ നാഷണൽ ഫോർമുല ഇന്ത്യ സിംഗിൾ സീറ്റർ ചാമ്പ്യൻഷിപ്പ്, ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പ്, ബ്രിട്ടീഷ് ഫോർമുല 3, ദി യൂറോപ്യൻ ഫോർമുല 2 ചാമ്പ്യൻഷിപ്പ് തുടങ്ങി ഒട്ടേറെ മൽസരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. മത്സരയോട്ടങ്ങൾക്കിടയിൽ അപകടങ്ങളും പലപ്പോഴായി അജിത്തിന് സംഭവിച്ചിട്ടുണ്ട്.

ALSO READ: മുണ്ടക്കൈ ചൂരല്‍മല ദുരന്തം; കേരളത്തോട് പ്രതിലോമകരമായ നിലപാടാണ് കേന്ദ്രത്തിനെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

തുടർന്നാണ് താൽക്കാലികമായെങ്കിലും തൻ്റെ ഇഷ്ടവിനോദം അജിത് ഉപേക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോഴിതാ തന്നെ എന്നും ഭ്രമിപ്പിച്ച കാർ റേസിങ് ലോകത്തേക്ക് വീണ്ടും തല മടങ്ങി എത്തിയിരിക്കുന്നു. സ്പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ-കാറ്റലൂനിയയിലാണ് താരം തൻ്റെ മടങ്ങിവരവ് ആഘോഷിക്കുന്നത്.
“അജിത് കുമാർ” എന്ന് നാമകരണം ചെയ്ത കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. റേസിനായി മാത്രമല്ല ടീമിൻ്റെ ഉടമ കൂടിയാണ് അജിത്. 24H Dubai 2025 and the European 24H Series Championship ലും പങ്കെടുക്കാൻ ആണ് ടീം അജിത് കുമാർ തയാറെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News