‘എല്ലാവരോടും നന്ദി…’ ആരാധകരോടും സ്‌നേഹിതരോടും സൂപ്പര്‍സ്റ്റാറിന്റെ സന്ദേശം

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതിന് ശേഷം എല്ലാവരോടും നന്ദി അറിയിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. തന്റെ
അഭ്യുദയകാംക്ഷികള്‍ക്ക് അവരുടെ പ്രാര്‍ഥനയ്ക്കും സ്‌നേഹത്തിനും പിന്തുണ അറിയിച്ച് എക്‌സിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

ALSO READ: മാളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; ക്യാമെറയിൽ പതിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സെപ്തംബര്‍ 30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ഹൃദയസംബന്ധമായ ചികിത്സയുടെ ഭാഗമായിട്ടായിരുന്നു ഇത്.

വെള്ളിയാഴ്ച ആശുപത്രിവിട്ട അദ്ദേഹം എക്‌സില്‍ തന്റെ രാഷ്ട്രീയ – സിനിമാ മേഖലയിലെ സുഹൃത്തുക്കളോടും പത്ര മാധ്യമങ്ങളോടും നന്ദി അറിയിച്ച അദ്ദേഹം, തന്നെ താനാക്കിയ ആരാധകരോടു അകമഴിഞ്ഞ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിച്ചു.

ALSO READ: ‘പൂനെയിലെ അന്നാ സെബാസ്റ്റ്യന്‍റെ മരണം വല്ലാത്ത നൊമ്പരമുണ്ടാക്കി’; മുഖ്യമന്ത്രി

മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് അദ്ദേഹത്തെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. ഇനി കൂലി, വേട്ടയാന്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News