വിട്ടുകൊടുക്കില്ല, രജനികാന്തിന് വട്ടം വെക്കാൻ ധ്യാൻ: ജയിലർ സിനിമകൾ രണ്ടും ഒരേ ദിവസം റിലീസ് ചെയ്യും

ഒരേ പേരിൽ രണ്ട് സിനിമകൾ ഒരേ ദിവസം റിലീസ് ചെയ്യുന്ന ഒരപൂർവ്വ നിമിഷമാണ് തെന്നിന്ത്യൻ സിനിമയിൽ സംഭവിക്കാൻ പോകുന്നത്. ഒന്ന് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ മറ്റൊന്ന് ധ്യാൻ ശ്രീനിവാസന്റെ ജയിലർ. ധാരാളം വിവാദങ്ങൾക്കൊടുവിലാണ് രണ്ടു സിനിമകളും ഓഗസ്റ്റ് മാസം 10 ന് തന്നെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ തിയേറ്ററിൽ ഒരു തുറന്ന യുദ്ധത്തിന് തന്നെയാണ് ഇരു സിനിമകളുടെയും അണിയറപ്രവര്ത്തകർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളി; പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്

പേര് വിവാദവുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും കോടതിയിൽ തുടരുന്നതിനിടയ്ക്കാണ് റിലീസ് പ്രഖ്യാപനം പുറത്തു വന്നിരിക്കുന്നത്. പേരിലെ സാമ്യത ചൂണ്ടിക്കാട്ടി സൺ പിക്ചേഴ്സിന് ധ്യാൻ സിനിമയുടെ അണിയറപ്രവത്തകർ നോട്ടീസ് അയച്ചിരുന്നു, എന്നാൽ പേര് മാറ്റാൻ കഴിയില്ല എന്ന നിലപാടിലായിരുന്നു സൺ പിക്ചേഴ്സ് ഉറച്ചു നിന്നത്.

ALSO READ: സ്പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍; ഇന്ത്യന്‍ ടീമിന്‍റെ പുതിയ ഏകദിന ജേഴ്സി പുറത്തിറക്കി

രജനി ചിത്രത്തിന് ജയിലർ എന്ന് പേര് നൽകുന്നതിന് മുൻപ് തന്നെ ധ്യാൻ സിനിമയ്ക്ക് ജയിലർ എന്ന പേര് നല്കിയിരുന്നുവെന്ന് സംവിധായകൻ സക്കീർ മഠത്തിൽ പറഞ്ഞിരുന്നു. ഫിലിം ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിൽ തന്റെ സിനിമയുടെ പേര് രെജിസ്റ്റർ ചെയ്തിരുന്നുവെന്നും, ആ പേര് തനിക്ക് അവകാശപ്പെട്ടതാണെന്നും സക്കീർ മഠത്തിൽ പറഞ്ഞിരുന്നു. അതേസമയം മോഹൻലാൽ അടക്കമുള്ള വൻ താരനിരയെ വച്ച് നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ധ്യാനിന്റെ ജയിലറാകട്ടെ കുറെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ധ്യാൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിവാദങ്ങൾ സിനിമയ്ക്ക് വളമാകുമെന്നാണ് ഇരു സിനിമയുടെയും അണിയറപ്രവർത്തകർ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News