ഫിഫ് പ്രോ ലോക ഇലവനിലും അവർ രണ്ടു പേർ, ചുരുക്കപ്പട്ടികയിലെ താരങ്ങളായി ക്രിസ്റ്റ്യാനോയും മെസ്സിയും

ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാര പട്ടികയിൽ ഇടം നേടി സൂപ്പർ താരങ്ങൾ. പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിലാണ് ഫുട്ബോളിലെ മുടിചൂടാ മന്നൻമാരായ 39 കാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും 37 കാരൻ ലയണൽ മെസ്സിയും ഉൾപ്പെട്ടിരിക്കുന്നത്.

ALSO READ: കർഷക സ്വരത്തെ ഒരു ശക്തിക്കും അടിച്ചമർത്താനാകില്ല, അവരുടെ ക്ഷമ പരീക്ഷിച്ചാൽ രാജ്യത്തിന് വലിയ വില നൽകേണ്ടിവരും; ഉപരാഷ്ട്രപതി

യുഎസ് മേജർ സോക്കർ ലീഗിൽ കളിക്കുന്ന ലയണൽ മെസ്സിയും സൗദി പ്രൊ ലീഗിലെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ, ശേഷിക്കുന്ന 24 കളിക്കാരും യൂറോപ്യൻ ലീഗിലെ താരങ്ങളാണ്. ഈ മാസം 9 നാണ് ഫിഫ് പ്രോ തങ്ങളുടെ വാർഷിക പുരസ്കാരത്തിനായി ലോക ഇലവനെ പ്രഖ്യാപിക്കുക.

English Summary:
FIFA FIFPro World XI Shortlist Announced: Cristiano Ronaldo and Lionel Messi remain the only non-European players on the 26-man shortlist for the FIFA FIFPro World XI.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News