പേരുകേട്ടാൽ ഞെട്ടും! ഐപിഎല്ലിൽ ഇതുവരെ ഓറഞ്ച് ക്യാപ് സ്വന്തമാക്കാൻ കഴിയാത്ത സൂപ്പർ താരങ്ങൾ

ലോക ടി 20 ക്രിക്കറ്റിൻ്റെ മാമാങ്കം എന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിനെ ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. ബോളർമാരുടെ ശവപ്പറമ്പുകൾ എന്ന് പൊതുവേ വിശേഷിപ്പിക്കുന്ന ടി 20 ക്രിക്കറ്റിൻ്റെ ആവേശപോരാട്ട വേദിയായ ഐപിഎല്ലിൽ മികച്ച റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് ഇത് വരെ സ്വന്തമാക്കാൻ കഴിയാത്ത സൂപ്പർ താരങ്ങളും ഉണ്ട്. അവരുടെ പട്ടിക ചുവടെ.

രോഹിത് ശര്‍മ്മ

മുംബൈ ഇന്ത്യന്‍സിനെ ഐപിഎൽ ജേതാക്കൾ ആക്കാൻ കഴിഞ്ഞതാരമാണ് രോഹിത് ശര്‍മ്മ. എന്നാൽ ലോക ക്രിക്കറ്റിലെ തന്നെ വെടിക്കെട്ട് ബാറ്റ്സ്മാനായ അദ്ദേഹത്തിന് ഇതുവരെ ഓറഞ്ച് ക്യാപ് നേടാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എ.ബി. ഡിവില്ലിയേഴ്സ്

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെമ്പാടും ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് എബി ഡിവില്ലിയേഴ്സ്. 184 ഐപിഎൽ മത്സരങ്ങളില്‍ നിന്ന് 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5162 റണ്‍സ് താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഓറഞ്ച് ക്യാപ് ഇതുവരെ അണിയാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.

ഗൗതം ഗംഭീര്‍ 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം സ്വന്തമാക്കാൻ കഴിയുന്ന താരമാണ് ഗൗതം ഗംഭീർ. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയും ഗംഭീര്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 4218 റണ്‍സ് നേടിയ താരത്തിന് ഇത് വരെ ഓറഞ്ച് ക്യാപ് നേടാന്‍ കഴിഞ്ഞില്ല.

ശിഖര്‍ ധവാന്‍

ഇന്ത്യൻ ക്രിക്കറ്റ് താരക്കളിൽ ഐപിഎല്ലിൽ മികച്ച റെക്കോർഡ് ഉള്ള താരമാണ് ശിഖർ ധവാൻ. ഓപ്പണിംഗ് റോളില്‍ മിന്നിത്തിളങ്ങാറുള്ള ധവാൻഎല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാറുണ്ട്. എന്നാൽ ധവാന് ഇതുവരെ ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

സുരേഷ് റെയ്‌ന

ആരാധകർ മിസ്റ്റര്‍ ഐപിഎല്‍, ചിന്നത്തല എന്നൊക്കെ വിളിക്കുന്ന താരമാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മധ്യനിരയിലെ നെടുംതൂണായിരുന്ന റെയ്‌നയ്ക്ക് ഓറഞ്ച് ക്യാപ് നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News