സീറ്റുണ്ട്; പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ ഇന്നു മുതല്‍

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കുന്നതിന് ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് വണ്‍ മുഖ്യ അലോട്ട്‌മെന്റില്‍ നേരത്തെ അപേക്ഷിച്ച് സീറ്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും ആണ് അവസരം. സപ്ലിമെന്ററി അലോട്ട്‌മെന്റിലുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ല്‍ ലഭ്യമാണ്.

ALSO READ:  കനത്ത മഴ; അപകടകരമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് വിലക്കി മഹാരാഷ്ട്ര സർക്കാർ

മുഖ്യ അലോട്ട്‌മെന്റില്‍ ഏതെങ്കിലും ക്വാട്ടയിലൂടെ പ്രവേശനം നേടിയവര്‍ക്കും അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും പ്രവേശനം റദ്ദാക്കിയവര്‍ക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടി പിന്നീട് ടിസി വാങ്ങിയവര്‍ക്കും ഈ ഘട്ടത്തില്‍ പക്ഷേ, അപേക്ഷിക്കാനാകില്ല. എന്നാല്‍, അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷയില്‍ നേരത്തെ സംഭവിച്ച പിഴവുകള്‍ തിരുത്തി വേണം ഇത്തവണ അപേക്ഷിക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റിനൊപ്പം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള അപേക്ഷയും ഇതോടൊപ്പം ക്ഷണിക്കുന്നുണ്ട്.

ALSO READ:  എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനുള്ള സപ്ലിമെന്ററി പ്രവേശനത്തിനും ഇന്നു മുതല്‍ അപേക്ഷിക്കാം. അപേക്ഷകര്‍ vhseportal.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മിച്ചശേഷം ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ക്ക് അവരുടെ അപേക്ഷ പുതുക്കുന്നതിന് കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലിക്കേഷന്‍സ് എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കാമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News