ഉത്സവ നോട്ടീസിനൊപ്പം തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡ് വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം വെള്ളത്തുരുത്തി ശാഖാ യോഗത്തിൻ്റെ പരിധിയിലാണ് നോട്ടീസ് വിതരണം ചെയ്തത്. ശാഖായോഗം കുടുംബാംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിഷുവിൻ്റെ ആശംസ കാർഡുകളാണ് വിതരണം ചെയ്തത്.
ALSO READ: ‘നക്ഷത്ര ദീപമണഞ്ഞു’, പ്രശസ്ത സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു
ഈ മാസം 26 മുതൽ മെയ് 3 വരെയാണ് വെള്ളത്തുരുത്തി എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവം. ഇതിൻറെ ഭാഗമായി ശാഖയുടെ കീഴിലുള്ള കുടുംബങ്ങളിൽ ഉത്സവ നോട്ടീസ് വിതരണം നടക്കുകയാണ്. ഇതിനിടയിലാണ് തുഷാർ വെള്ളാപ്പള്ളിയുടെ ആശംസ കാർഡുകളും വിതരണം ചെയ്തെന്നാണ് പരാതി. ഇക്കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ആശംസ കാർഡുകളുടെ വിതരണം. ഇതിനെതിരെ എസ്.എൻ.ഡി.പിയുടെ കീഴിലുള്ള കുടുംബങ്ങൾ തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.
ALSO READ: ‘മോദിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യനാക്കണം’, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ
ശാഖയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും നിരവധിപേർ പ്രതിഷേധവുമായി രംഗത്തുവന്നു. ബി.ഡി.ജെ.സുമായി എസ്എൻഡിപി യോഗത്തിന് യാതൊരു ബന്ധവുമില്ല. അതിനാൽ എസ്.എൻ.ഡി.പി യെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഇവർ പറയുന്നു.
ശാഖയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും നേതൃത്വത്തിൻ്റെ നിലപാട് ചോദ്യം ചെയ്ത് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ശാഖയുടെ ഗ്രൂപ്പിൽ രാഷ്ട്രീയം പാടില്ലെന്നായിരുന്നു നേതൃത്വത്തിൻ്റെ നിർദ്ദേശം. നേതൃത്വം തന്നെ തീരുമാനം ലംഘിച്ചതിൽ ശക്തമായി പ്രതിഷേധമാണ് ഉയരുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here