റംസാന്‍- വിഷു ഫെയറുകള്‍ക്ക് തുടക്കം കുറിച്ച് സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ റംസാന്‍- വിഷു ഫെയറുകള്‍ക്ക് തുടക്കം കുറിച്ച് സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും. അവശ്യസാധനങ്ങള്‍ക്ക് 30 ശതമാനം വരെയാണ് സബ്സിഡി നല്‍കുക. ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി താലൂക്ക് തലങ്ങളിലും ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്.

അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങീ അവശ്യസാധനങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന സബ്സിഡിക്ക് പിന്നാലെയാണ് റംസാന്‍-വിഷു പ്രത്യേക ഓഫറുകള്‍ കൂടി ലഭ്യമാകുന്നത്. ശബരി ഉത്പന്നങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട എഫ്എംസിജി ഇനങ്ങള്‍consumerfedക്കും 35 ശതമാനം വരെയാണ് ഡിസ്ക്കൗണ്ട്. പൊതുവിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ വ്യത്യാസത്തില്‍ അവശ്യസാധനങ്ങള്‍ ലഭിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരം തന്നെ.

ജില്ലാ തലങ്ങളില്‍ മാത്രമല്ല, താലൂക്ക് തലങ്ങളിലും സപ്ലൈകോ- കണ്‍സ്യൂമര്‍ ഫെഡ് ഫെയറുകള്‍ ആരംഭിച്ചുകഴിഞ്ഞു. എറണാകുളം ജില്ലയില്‍ മാത്രം, ജില്ലാ ഫെയറിന് പുറമേ, ആറിടത്ത് താലൂക്ക് ഫെയറുകളും സംഘടിപ്പിച്ചിട്ടുണ്ട്. വിഷു-റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 21വരെ നീണ്ടുനില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News