ഓണത്തെ വരവേൽക്കാൻ സംസ്ഥാനത്ത് സജ്ജമായി സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണച്ചന്തകൾ

supplyco

ഓണം എത്തിയതോടെ സംസ്ഥാനത്ത് സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണച്ചന്തകൾ സജീവമാണ്. പൊതു വിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സര്‍ക്കാരിന്റെ ഓണച്ചന്തകളിലും ഔട്ട്ലെറ്റുകളിലും വിപണനം ചെയ്യുന്നത്. ഉത്രാട നാൾ വരെയാണ് ഇത്തരം ഓണച്ചന്തകളുടെ പ്രവർത്തനം. ഗുണഭോക്താക്കളിൽ നിന്ന് ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടാനും സപ്ലൈകോ-കൺസ്യൂമർഫെഡ് ഓണം ഫെയറുകൾക്ക് കഴിഞ്ഞു.

Also Read; മണ്ണിന്റെ ഉത്സവത്തിന് കൊടിയേറി; കളമശ്ശേരി കാർഷികോത്സവത്തിന് തുടക്കം കുറിച്ചു

ശബരി ഉത്പന്നങ്ങൾക്കും, മറ്റ് ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കും 50 ശതമാനംവരെ വിലക്കുറവാണ് സപ്ലൈകോയുടെ ഓണച്ചന്തയിൽ. പഴം, പച്ചക്കറി, മിൽമ, കുടുംബശ്രീ, എംഎസ്‌എംഇ, കൈത്തറി ഉൽപ്പന്നങ്ങളും സപ്ലൈകോ ഓണം ഫെയറിലുണ്ട്. ശബരിയുടെ ആറ് ഉത്പന്നങ്ങൾ അടങ്ങുന്ന ശബരി സിഗ്നേച്ചർ കിറ്റാണ് മേളയുടെ പ്രത്യേകത.

Also Read; ഓണവിപണിയിൽ സ്റ്റാറായി സപ്ലൈക്കോ; കുറഞ്ഞ വിലയിലെ ഗുണമുള്ള സാധനങ്ങൾക്കായി ജനത്തിരക്ക്

ഇതിന് പുറമെ നിരവധി ഓഫറുകളും സപ്ലൈകോ ഓണച്ചന്തയിലുണ്ട്. ഗുണമേന്മയുള്ള സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. പൊതു വിപണിയെക്കാൾ 50 ശതമാനം വിലക്കുറവിലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തയിലെ വിൽപ്പന. ഉത്രാട ദിവസം വരെ സംസ്ഥാനത്തെ ഓണച്ചന്തകളുടെ പ്രവർത്തനം.

SupplyCo and ConsumerFed markets set up in the state related to Onam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News