ഡിസംബർ 21 മുതൽ സപ്ലൈകോ ക്രിസ്‌മസ്‌ വിപണി

സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത ഡിസംബർ 21ന്‌ ആരംഭിക്കും. ലക്ഷ്യം വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ്. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാന ഉദ്‌ഘാടനം. തിരുവനന്തപുരത്തിന്‌ പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. വിൽപ്പന നടക്കുന്നത് 1600 ഓളം ഔട്ട്‌ലറ്റുകളിലായിരിക്കും. സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്‌ച പൂർത്തിയായി. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും. ഓണച്ചന്തകൾക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങൾക്ക്‌ ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്‌. ഡിസംബർ 30ന്‌ ചന്തകൾ അവസാനിക്കും. 13 ഇന സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും.

ALSO READ: ‘ജനഹിതം മനസിലാക്കാൻ കൈരളി എപ്പോഴും സർക്കാരിനൊപ്പം’; കൈരളി ന്യൂസിന് മന്ത്രി കെ രാജന്റെ അഭിനന്ദനം

അതുപോലെ തന്നെ വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവ കാലത്ത്‌ നടത്തുന്ന സപ്ലൈകോ ചന്തകൾക്ക്‌ ഇത്തവണയും മാറ്റമില്ലെന്നും ക്രിസ്‌മസ്‌–പുതുവത്സര ചന്തകൾ സർക്കാർ വേണ്ടെന്നു വച്ചതായി ചില മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത്‌ വാസ്‌തവവിരുദ്ധമാണെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ക്രിസ്‌മസിന്‌ വെള്ള കാർഡ്‌ ഉടമകൾക്ക്‌ റേഷൻകട വഴി ആറുകിലോ അരി വീതവും നീല കാർഡുകാർക്കും നൽകി തുടങ്ങി. ശനിവരെ 44 ലക്ഷം കാർഡ്‌ ഉടമകൾ റേഷൻ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News