സപ്ലൈകോ 50-ാം വാർഷികം, ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ: മന്ത്രി ജി ആർ അനിൽ

സപ്ലൈകോ 50 വർഷം പിന്നിടുന്നതിന്റെ ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടു നിൽക്കുമെന്ന് മന്ത്രി ജി ആർ അനിൽ . ഈ മാസം 25 ന് 50-ാം വാർഷികം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും .ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും പരിപാടിയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു; നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്
ശബരി ബ്രാൻ്റിൽ പുതിയ ഉത്പ്പനങ്ങൾ എത്തിക്കും,മാനന്തവാടി, കൊല്ലം, കാസർക്കോട് എന്നിവിടങ്ങളിൽ പുതിയ പെട്രോൾ പമ്പുകൾ തുടങ്ങും ,പുതിയ മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കും, ജില്ലകളിൽ വിവിധ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സബ്സിഡി ഇല്ലാത്ത സാധനങ്ങളും സപ്ലൈകോയിൽ വിൽപ്പന നടക്കുന്നുണ്ട്മെഡിസിൻ – പെട്രോൾ വിൽപ്പനയിൽ മെച്ചപ്പെട്ട നിലയിലാണ് സപ്ലൈകോ എന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുവിതരണ കേന്ദ്രം വലിയ ആശ്വാസമാണെന്നും സപ്ലെെകോയിൽ ഒന്നുമില്ലെന്നത് പ്രതിപക്ഷത്തിൻ്റെ ആരോപണമാണെന്നും മന്ത്രി പറഞ്ഞു.ഒന്നോ രണ്ടോ സാധനം ഉണ്ടാകില്ലെന്നാൽ സാധനം ഒന്നും ഇല്ലെന്നാണ് ആക്ഷേപം,ലോറി ഡ്രൈവർമാർ ഒരാഴ്ച പണിമുടക്കിയാലും സാധനങ്ങൾ ഉണ്ടാകാതിരിക്കില്ല, സബ്സിസി സാധനങ്ങൾ വാങ്ങുന്നതിൽ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.രണ്ടു മൂന്ന് ആഴ്ചയിൽ പഞ്ചസാര ഔട്ട്ലെറ്റുകളിൽ എത്തും.

കേരളത്തിനെതിരെ മറ്റ് സംസ്ഥാനങ്ങളിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്.50-ാം വാർഷികം ധൂർത്ത് എന്ന ആരോപണത്തിലും മന്ത്രി പ്രതികരിച്ചു ചില കണ്ണ് മഞ്ഞ കണ്ണായാൽ എല്ലാം ധൂർത്ത് തന്നെയാകുമെന്നും മന്ത്രി ഓർമിപ്പിച്ചു.നെല്ല് സംഭരണത്തിന്റെ കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിന്ന് ഫണ്ട് ലഭിക്കേണ്ടതുണ്ടെന്നും അത് ലഭിച്ചാൽ കർഷകന് തുക പൂർണമായും നൽകാമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു; നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News