കേരളത്തിന് ഭക്ഷ്യ യോഗ്യമല്ലാത്ത അരി നൽകിയതിലുള്ള നിലപാട്
കേന്ദ്രസർക്കാരും എഫ്സിഐയും പുന:പരിശോധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ. കേരളത്തിന് ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ ലഭിക്കണമെന്നും കേന്ദ്രത്തിന്റെ നടപടി പകപോക്കൽ ആയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കുട്ടികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയാണോ? എങ്കില്‍ ഇന്ന് ഈ ഐറ്റം ട്രൈ ചെയ്ത് നോക്കൂ
ഗോഡൗണുകളിൽ അരി കെട്ടിക്കിടന്നിട്ടും കേരളത്തിന് അരി നൽകിയില്ല എന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും കേരളം അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. അതേസമയം സബ്സിഡി സാധനങ്ങളിൽ വലിയ വില മാറ്റമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രായോഗികമായ ചില മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും സർക്കാരിന്റേത് ശക്തമായ വിപണി ഇടപെടൽ അദ്ദേഹം പറഞ്ഞു. “പഞ്ചസാരയ്ക്ക് നേരിയ വില വർദ്ധനവ് മാത്രമാണ് ഉണ്ടായത്.വിപണിയിൽ വലിയ വില വർദ്ധനവ് ഉണ്ടായി. എന്നിട്ടും വിപണി വിലയേക്കാൾ 13 രൂപ കുറവുണ്ട്”. മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാതല ഫെയറുകൾ നാളെ മുതൽ ആരംഭിക്കുമെന്നും സപ്ലൈകോയുടെ ഔട്ട് ലൈറ്റുകളിൽ ഭക്ഷ്യസാധനങ്ങൾ സുലഭം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here