വിലക്കുറവും ഓഫറുകളും; സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് ഇന്ന് തുടക്കം

supplyco

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോയുടെ ഓണം ഫെയറുകള്‍ക്ക് ഇന്ന് തുടക്കമാകും. ഓണകാലത്ത് കുറഞ്ഞ നിരക്കില്‍ ജനങ്ങളിലേക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.

ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജില്ലാതലം , താലൂക്ക്-നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടക്കുന്ന ഓണച്ചന്ത ഉത്രാട നാളിലാണ് അവസാനിക്കുക.

ഓണകാലത്ത് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കും.

Also Read : പൂവിളിയുമായി നാളെ അത്താഘോഷം; പത്താംനാള്‍ തിരുവോണം

ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്‍പ്പന നടത്തും.13 ഇന സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ, ശബരി ഉല്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ ലഭ്യമാകും.

ഇതിന് പുറമെ വിവിധ ബ്രാന്റുകളുടെ 200 ല്‍ അധികം നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭിക്കും. ഇത് കൂടാതെ, 255 രൂപ വില വരുന്ന 6 ശബരി ഉല്പന്നങ്ങള്‍ അടങ്ങുന്ന ശബരി സിഗ്‌നേച്ചര്‍ കിറ്റ് ഓണത്തിനോടനുബന്ധിച്ച് 189 രൂപയ്ക്ക് മേളയില്‍ ലഭിക്കും.

വിവിധ ബ്രാന്റുല്പന്നങ്ങള്‍ക്ക് നല്‍കുന്ന വിലക്കുറവിന് പുറമെ 10% വരെ അധിക വിലക്കുറവ് നല്കുന്ന ഡീപ് ഡിസ്‌ക്കൗണ്ട് അവേഴ്‌സ്, ബ്രാന്റഡ് ഉല്പന്നങ്ങളുടെ കോമ്പോ ഓഫറുകള്‍, ബൈ വണ്‍ ഗെറ്റ് വണ്‍ തുടങ്ങിയ ഓഫറുകളും മേളയില്‍ ലഭ്യമാകും. സെപ്റ്റംബര്‍ 14 വരെയാണ് ഓണം ഫെയറുകള്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News