250 കോടിയുടെ സാധനങ്ങൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ, മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് മടങ്ങ് സാധനങ്ങൾ

ഓണത്തിന് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ പച്ചക്കറിയും പലചരക്കും എത്തിക്കാനുള്ള ഒരുക്കത്തിലാണ് സപ്ലൈക്കോ. 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കും. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിക്കും. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ശനിയാ‍ഴ്ച മുതൽ എത്തിത്തുടങ്ങും.

23ന് മുമ്പായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങൾ എത്തും. ധനവകുപ്പ് നൽകാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ സപ്ലൈകോയ്ക്ക് ലഭിക്കും. ഇതുകൂടി ലഭിക്കുന്നതോടെ പ്രതിസന്ധി താൽക്കാലികമായി ഒഴിവാക്കാം എന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ .

ALSO READ: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് 4.2 കോടി രൂപ മില്‍മയുടെ ഓണസമ്മാനം

അടുത്തമാസം വിപണി ഇടപെടലിനായി കുടിശ്ശിക അടക്കമുള്ള തുക അനുവദിക്കാമെന്ന് ധനവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. നല്ല സംവരണത്തിന്‍റെ തുക ഓണത്തിന് മുമ്പായി സപ്ലൈകോയ്ക്ക് ലഭ്യമാക്കും.

ALSO READ: 2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കും; അജയ് റായ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News