ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

SUPPLYCO

ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ. ഇന്നലെ മാത്രം സപ്ലൈകോ വഴി 16 കോടിയുടെ വിൽപ്പനയാണ് നടത്തിയതെന്നും 8 ദിവസത്തിനിടെ 24 ലക്ഷത്തിലധികം പേർ സബ്‌സിഡി ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വാങ്ങാൻ എത്തിയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

ALSO READ: ഓണക്കാലത്ത് ഇതാ ഒടിടിയില്‍ ഒരുപിടി ചിത്രങ്ങള്‍! ഏതൊക്കെയെന്ന് അറിയാം…

സപ്ലൈകോയുടെ തിച്ചുവരവ് ജനങ്ങൾ സ്വാഗതം ചെയ്തു. പ്രതിസന്ധികൾക്കും പ്രയാസങ്ങൾക്കും ഇടയിലാണ് സപ്ലൈകോ ഈ ഉത്തരവാദിത്വം നിർവഹിച്ചത് പൊതുവിതരണ കേന്ദ്രത്തിൽ 47 ശതമാനത്തിൽ അധികം ആളുകൾ സാധനം വാങ്ങി.

ALSO READ: യെച്ചൂരിക്ക് ആദരവോടെ; വര്‍ണപ്പൂക്കളാല്‍ റെഡ് സല്യൂട്ട്

ഇത്തവണ റേഷൻ കടകളിലൂടെ ഏറ്റവും നല്ല അരിയാണ് വിതരണം ചെയ്തത് എന്നും മന്ത്രി പറഞ്ഞു. എല്ലാ കാർഡുകൾക്കും ചെമ്പാവരി ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കൺസ്യൂമർ ഫെഡും കൃഷിവകുപ്പും കുടുംബശ്രീ സംരംഭങ്ങളും എല്ലാ കൂട്ടായ്മയും മാർക്കറ്റിൽ വില വർധിക്കാതിരിക്കാനുള്ള ഇടപെടൽ നടത്തിയെന്നും വിലക്കയറ്റം പിടിച്ച്  നിർത്താൻ സാധിച്ച സർക്കാർ നടപടി ജനങ്ങൾക്ക് സന്തോഷകരമാന്നെന്നും 90%ത്തിലധികം പേർ ഓണക്കിറ്റ് വാങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News