റംസാന്‍- ഈസ്റ്റര്‍- വിഷുക്കാലം പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍. 45 ഇനങ്ങള്‍ക്ക് സപ്ലൈകോ വിലകുറച്ചു. ഏപ്രില്‍ 13 വരെയാണ് ആനുകൂല്യം ലഭിക്കുക.
റംസാന്‍, ഈസ്റ്റര്‍, വിഷുക്കാലത്തെ വിലവര്‍ധനവ് തടയാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍. സപ്ലൈകോയില്‍ സബ്‌സിഡി ഇല്ലാത്ത 45 സാധനങ്ങളുടെ വില കുറച്ചു. ഏപ്രില്‍ 13 വരെ ആനുകൂല്യം ലഭിക്കും. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
Also Read : തംസ് അപ്പ് ഇമോജി കാരണം ജോലി നഷ്ടപ്പെട്ടു; റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്
സബ്‌സിഡി ഇല്ലാത്ത 15 അവശ്യസാധനങ്ങള്‍ക്കും, 10 ശബരി ഉല്‍പ്പന്നങ്ങള്‍ക്കും, മറ്റു കമ്പനികളുടെ 20 ഉത്പന്നങ്ങള്‍ക്കും കിലോക്ക് 2 രൂപ മുതല്‍ 40 രൂപ വരെ കുറയും. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാധനങ്ങളുടെ വിലയില്‍ 20 മുതല്‍ 200 രൂപ വരെ വിലക്കുറവുണ്ട്.
2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഏഴു വര്‍ഷത്തിനുശേഷം കഴിഞ്ഞമാസം 13 സബ്‌സിഡി സാധനങ്ങളുടെ വിലകള്‍ പൊതു വിപണിയിലെ വിലയുടെ 35% സബ്‌സിഡി നല്‍കുന്ന തരത്തില്‍ പുതുക്കി നിശ്ചയിച്ചിരുന്നു.
വില കുറച്ച പ്രധാന ഇനങ്ങൾ
ഇനം – പുതിയ വില – പഴയ വില – പൊതുവിപണി വില
ഉഴുന്ന് – 127 – 132- 148
പരിപ്പ് – 147 – 148- 174
മുളക് – 232- 233 – 252
പിരിയൻ മുളക് – 217 – 222 – 399
മുളക് പ്രീമിയം- 270.12 – 286 – 295
കടുക് – 70 – 73 – 128
ഉലുവ – 92 – 90 – 137
ഗ്രീൻ പീസ് – 99.76 – 100 – 112
വെള്ളക്കടല – 155.40 – 157 – 185
മഞ്ഞ പരിപ്പ് – 136.5 – 140 – 160
ചുവന്ന പരിപ്പ് – 92.40 – 93 – 120
തുവര – 137 – 139 – 150
ഉഴുന്ന് പ്രീമിയം – 157.50 – 139 – 165
ശബരി മുളകുപൊടി (100ഗ്രാം) – 24 – 25 – 33
ശബരി മല്ലിപ്പൊടി (100 ഗ്രാം) – 14.50 – 18 – 20
ശബരി മഞ്ഞൾപ്പൊടി (100 ഗ്രാം) – 18 – 23 – 25
ശബരി തേയില ( 01 കിലോ ) – 210 – 270 – 300
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here