സപ്ലൈക്കോ സബ്‌സിഡി ഉത്പന്നങ്ങളുടെ വിലയിൽ കാലോചിതമായ മാറ്റം അനിവാര്യം; മന്ത്രി ജി ആര്‍ അനില്‍

സപ്ലൈക്കോ സബ്‌സിഡി നൽകുന്ന ഉത്പന്നങ്ങളുടെ വിലയിൽ കാലോചിതമായ മാറ്റം അനിവാര്യമെന്ന് മന്ത്രി ജി അര്‍ അനില്‍. സ്വാഭാവിക പരിഷകരണം മാത്രമാണ് വരുത്തുകയെന്നും വിലക്കയറ്റം പിടിച്ചു നിർത്താൻ ഫലപ്രതമായ ഇടപെടൽ ആണ് സപ്ലൈക്കോ നടത്തുന്നതെന്നും  മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ബാധ്യത ഇല്ലാത്ത നിലപാട് ആണ് സർക്കാരിന്. 2016 ലെ വിലയും ഇന്നത്തെ വിലയും താരതമ്യം ചെയ്യണമെന്നും  ഈ നിലയിൽ ഒരു സ്ഥാപനത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പാഠപുസ്തക വിവാദം; സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്: ഇ പി ജയരാജന്‍

വില കൂട്ടണം എന്നുള്ള കാര്യം തത്വത്തിൽ എൽഡിഎഫ് അംഗീകരിച്ചു. ഏഴ് വർഷമായി പതിമൂന്നിന സാധങ്ങൾക്ക് വില കൂട്ടിയിട്ടില്ല. സ്വാഭാവികമായും ഇതിനൊരു പരിഷ്കരണം ഉണ്ടാവണം.  ഇതിന്‍റെ പേരിൽ മാർക്കറ്റിൽ വില കൂടുന്നില്ല. സബ്സിഡി സാധനങ്ങൾക്ക് എത്ര ശതമാനം വരെ വില കൂടുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: രുചിയൂറും സ്ട്രോബറി ഐസ്‌ക്രീം ഇനി ഈസിയായി വീട്ടിലുണ്ടാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News