ജിയോ ബേബിക്ക് പിന്തുണയുമായി ഡോ. ഖദീജ മുംതാസ്; ഫറൂഖ് കോളേജിലെ പരിപാടിയില്‍ നിന്ന് പിന്മാറി

സംവിധായകന്‍ ജിയോ ബേബിയെ ഒഴിവാക്കിയ ഫറൂഖ് കോളേജ് നിലപാടില്‍ പ്രതിഷേധിച്ച് സാഹിത്യകാരി ഡോ. ഖദീജ മുംതാസ്. ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി ഫാറൂഖ് കോളേജിലെ പരിപാടിയില്‍ നിന്ന് ഖദീജ മുംതാസ് പിന്മാറി. ഇന്ന് നടക്കേണ്ട പെന്‍ ക്ലബ്ബ് ഉദ്ഘാടനത്തില്‍ നിന്നാണ് പിന്മാറിയത്.

ഇന്ന് ഫറൂക്ക് കോളേജിലെ പെന്‍ ക്ലബ് ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. വരുന്നില്ല എന്ന് എന്റെ പ്രതിഷേധ കുറിപ്പോടെ അവരെ അറിയിക്കലാണ് ഇന്ന് രാവിലെ ആദ്യം ചെയ്ത കാര്യം – ഡോ. ഖദീജ മുംതാസ് കുറിച്ചു.

ALSO READനവകേരള സദസ് ആർക്കും എതിരെയല്ല, വരും തലമുറയ്ക്കു വേണ്ടി; മുഖ്യമന്ത്രി
അതേസമയം സംവിധായകന്‍ ജിയോ ബേബിയെ വിളിച്ചു വരുത്തി അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ് രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സഹകരിക്കില്ലെന്നും അറിയിച്ചതിനാലാണ് പരിപാടി ഉപേക്ഷിച്ചതെന്ന് ഫാറൂഖ് കോളേജ് മാനേജ്മെന്റ് അറിയിച്ചു. പരിപാടി ഉപേക്ഷിച്ചത് ജിയോ ബേബിക്ക് പ്രയാസമുണ്ടാകാതിരിക്കാനാണെന്നും കോളേജ് കൂട്ടിച്ചേര്‍ത്തു.

ALSO READജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം; ഫറൂഖ് കോളേജില്‍ ഇന്ന് എസ്എഫ്‌ഐയുടെ പ്രതിഷേധം

ഡിസംബര്‍ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ ജിയോ ബേബിയെ ക്ഷണിക്കുകയും പിന്നീട് ആ പരിപാടി തന്നെ റദ്ദാക്കുകയുമായിരുന്നു. ജിയോ ബേബി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല എന്നാണ് കാരണം അന്വേഷിച്ച ജിയോ ബേബിയ്ക്ക് എം എസ് എഫിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ കത്തയച്ച് മറുപടി നല്‍കിയത്. സംഭവം ഇപ്പോള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

ALSO READകിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി

നടന്ന സംഭവത്തെ കുറിച്ച് ജിയോ ബേബി പറഞ്ഞത്

എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാന്‍ വന്നത്. ഡിസംബര്‍ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എന്നെ അവര്‍ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാന്‍ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഈ പരിപാടി അവര്‍ ക്യാന്‍സല്‍ ചെയ്‌തെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവര്‍ക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോള്‍, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വരെ പോസ്റ്റര്‍ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാന്‍ പ്രിന്‍സിപ്പലിന് ഈ മെയില്‍ ആയച്ചു. പരിപാടി ക്യാന്‍സല്‍ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. വാട്‌സാപ്പിലും മെസേജ് അയച്ചു. അതിന് ഇതുവരെ മറുപടി ഇല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ, അതായത് ഫറൂഖ് കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു.

ALSO  READപാലക്കാട് വാഹനാപകടം; കോട്ടപ്പുറം സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു

അതില്‍ എഴുതിയിരിക്കുന്നത്- ”ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല”, എന്നാണ്. അതായത് എന്റെ ധാര്‍മിക മൂല്യങ്ങള്‍ പ്രശ്‌നമാണെന്നാണ് സ്റ്റുഡന്‍സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാള്‍ ഉപരി ഞാന്‍ അപമാനിതന്‍ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധം ആണിത്. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News