കര്‍ഷകരോഷത്തിന് മുമ്പില്‍ ഒടുവില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. 14 കാര്‍ഷിക വിളകളുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നെല്ലിന്റെ താങ്ങുവില 117 രൂപ കൂട്ടി. നെല്ലിന് ക്വിന്റലിന് 2300 രൂപ ഇനിമുതല്‍ ലഭിക്കും. റാഗി, ചോളം, പരുത്തി എന്നിവയുടെ താങ്ങുവിലയും വര്‍ധിപ്പിച്ചു.
ALSO READ:കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു
ഹരിയാന, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെയാണ് കേന്ദ്ര നീക്കം. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സ്ഥലങ്ങളില്‍ ബിജെപി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.
ALSO READ:യുജിസി- നെറ്റിലും ക്രമക്കേടെന്ന് സമ്മതിച്ച് കേന്ദ്രം; പരീക്ഷ റദ്ദാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here