സുപ്രഭാതം പത്രം കത്തിച്ച നടപടി പ്രതിഷേധാര്‍ഹമെന്ന് സുപ്രഭാതം മാനേജ്‌മെന്റ്. നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. പത്രത്തിന്റെ താളുകള്‍ കത്തിച്ചും സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിച്ചും ചിലര്‍ നടത്തുന്ന നീക്കം, അങ്ങേയറ്റത്തെ അസാംസ്‌കാരിക പ്രവര്‍ത്തനവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയുമാണെന്ന് സുപ്രഭാതം മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി. ഇ. ഒ മുസ്തഫ മുണ്ടുപാറ, മാനേജിംഗ് എഡിറ്റ്ര്‍ ടി.പി ചെറൂപ്പ എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ALSO READ:കുടജാദ്രിയിലേക്കുള്ള കാനന പാതയിലൂടെ മോഹൻലാൽ, ഇതുവരെ ചിത്രങ്ങളല്ലേ നിങ്ങൾ കണ്ടത്, ഇനി വീഡിയോ കാണാം
അതേസമയം സുപ്രഭാതം പത്രം കത്തിച്ച സംഭവത്തില്‍ പ്രതിഷേധവുമായി എസ് കെ എസ് എസ് എഫ് രംഗത്തെത്തി. സമസ്തയെ ശക്തിപ്പെടുത്തുന്ന സുപ്രഭാതത്തെ തകര്‍ക്കാനുള്ള നീക്കമാണ് പത്രം കത്തിച്ചതിലൂടെ കാണാനാകുന്നത്. സുപ്രഭാതത്തെ സാമ്പത്തികമായി തകര്‍ക്കുക എന്ന അജണ്ടയാണത്. എല്ലാ ജനാധിപത്യ പാര്‍ട്ടികളുടെയും വാര്‍ത്തകളും വിവരങ്ങളും സുപ്രഭാതം എക്കാലവും നല്‍കിയിട്ടുണ്ട്. ഹീന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാമൂഹിക ദ്രോഹികളെ കരുതിയിരിക്കണമെന്നും എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു.
ALSO READ:മതിയായ സുരക്ഷയില്ല; ഹിമാചലിലെ റിവര്‍ റാഫ്റ്റിങിന് നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് സൂചന
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here