സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും വരെ പ്രിയ വർഗീസിന് തുടരാം

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ യു ജി സി സമർപ്പിച്ച ഹർജി പരിഗണിച്ച് സുപ്രീം കോടതി. അന്തിമ തീരുമാനം വരും വരെ പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാമെന്ന് ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ALSO READ: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി

വിവാദവുമായി ബന്ധപ്പെട്ട് യുജിസിയുടെയും ജോസഫ് സ്കറിയയുടെയും ഹർജികളിൽ കോടതി
നോട്ടീസ് നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ സര്‍വകലാശാലക്കും സംസ്ഥാന സര്‍ക്കാരിനും സെലക്ഷന്‍ കമ്മിറ്റിക്കും നോട്ടീസ് നൽകാനും, കേസിന്റെ മറുപടി സത്യവാങ് മൂലം ഫയൽ ചെയ്യാൻ ആറാഴ്ചത്തെ സമയം അനുവദിച്ചതായും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ALSO READ: സാങ്കേതിക തകരാര്‍; തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്

അതേസമയം, കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്. വിധി വന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേൽക്കുകയും അന്ന് തന്നെ നീലേശ്വരം ക്യാമ്പസ്സിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News