താൻ സ്ഥാപിച്ച നാഷണലിസ്റ് കോൺഗ്രസ് പാർട്ടിയെ അജിത് പവാർ കൈവശപ്പെടുത്തിയെന്ന ശരദ് പവാറിന്റെ വാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്. ഇതോടെ എൻ.സി.പി. നേതൃത്വം വീണ്ടും മുതിർന്ന നേതാവിലേക്ക് എത്തുകയാണ്. ശരദ് പവാറിന്റെ പേരോ ക്ലോക്ക് ചിഹ്നമോ ഉപയോഗിക്കാൻ പാടില്ലായെന്നുള്ള സുപ്രീംകോടതി നിർദേശം അജിത് പവാർ വിഭാഗത്തിന് വലിയ തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സുപ്രീംകോടതിയുടെ ഇടപെടൽ ശരദ് പവാർ പക്ഷത്തിന്റെ ആവേശം ഇരട്ടിപ്പിച്ചിരിക്കയാണ്. സുപ്രീംകോടതി നടപടിയെ ശരദ് പവാർ വിഭാഗം സ്വാഗതംചെയ്തു. ശരദ് പവാറിന്റെ പാർട്ടിയെ തിരിച്ചറിയുന്നത് ക്ലോക്ക് ചിഹ്നത്തിലൂടെയായിരുന്നു. പാർട്ടിക്ക് കാഹളം ഊതുന്ന ചിഹ്നമാണ് നേരത്തേ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരുന്നത്. ക്ലോക്ക് ചിഹ്നം അജിത് പവാറിനും അനുവദിച്ചു. എന്നാലിപ്പോൾ തിരഞ്ഞെടുപ്പടുത്തവേളയിൽ അജിത് പവാർ വിഭാഗത്തിന് പുതിയചിഹ്നം തേടേണ്ട സാഹചര്യമാണുള്ളത്.
മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറും അജിത് പവാർവിഭാഗത്തെ യഥാർഥ എൻ.സി.പി.യായി അംഗീകരിച്ചിരുന്നതാണ്. സുപ്രീം കോടതിയുടെ ഇടപെടൽ ഷിൻഡെ പക്ഷത്തിനും ആശങ്ക വർധിപ്പിച്ചിരിക്കയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനും സ്പീക്കറും ബി.ജെ.പി.യുടെ തിരക്കഥപ്രകാരം പ്രവർത്തിക്കുകയായിരുന്നെന്നാണ് അന്ന് ശരദ് പവാർവിഭാഗം കുറ്റപ്പെടുത്തിയിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here