ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

രണ്ടര വര്‍ഷമായി ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

Also Read- റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

2020 സെപ്റ്റംബര്‍ പതിനാലിനാണ് ഉമര്‍ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയതിന് പിന്നാലെയാണ് കലാപ ഗൂഢാലോചന ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉമറിന്റെ അപേക്ഷ കോടതി തള്ളി. ഇതോടെയാണ് ഉമര്‍ ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ ദില്ലി പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Also Read- ‘തക്കാളി കഴിക്കുന്നത് നിര്‍ത്തൂ, പകരം നാരങ്ങ ഉപയോഗിക്കൂ’; വില തനിയേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News