എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കേസിന്റെ രേഖകള്‍ ഹൈക്കോടതിയിലേക്ക് മാറ്റും. സഹായധന വിതരണത്തിന് സംസ്ഥാനം സ്വീകരിച്ച നടപടികളില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇനി മുതല്‍ ചികിത്സ നിരീക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകളായ ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി.എന്‍ രവീന്ദ്രനും, അഭിഭാഷകന്‍ പി.എസ് സുധീറും ഹാജരായി. സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി സീനിയര്‍ അഭിഭാഷാകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News