വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ ദില്ലി – പഞ്ചാബ് സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി. രാഷ്ട്രീയം മറന്ന് കേന്ദ്രസര്‍ക്കാരും പഞ്ചാബ്– ദില്ലി സര്‍ക്കാരുകളും വായൂ മലിനീകരണ പ്രശ്നം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.
Also Read : ടണൽ ദുരന്തം; അപകടം നടന്ന ഉത്തരകാശിയിൽ ഭൂചലനം, ദില്ലിയിൽ നിന്നെത്തിച്ച ഓഗർ മെഷീൻ ഉടൻ പ്രവർത്തനം ആരംഭിക്കും
നെല്ല് കൃഷിക്ക് ശേഷം പാടം കര്‍ഷകര്‍ കത്തിക്കുന്നത് തടയുന്നതില്‍ പഞ്ചാബ് സര്‍ക്കാരിന്‍റെ സമീപനത്തെ സുപ്രീംകോടതി വിമര്‍ശിച്ചു. 984 കേസുകള്‍ പാടം കത്തിക്കുന്നതിനെതിരെ എടുത്തിട്ടുണ്ടെന്നും 2 കോടി പിഴ ചുമത്തിയെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയേണ്ട ഉത്തരവാദിത്തം എസ്എച്ച് ഓ മാര്‍ക്കാണെന്ന് കോടതി വ്യക്തമാക്കി. അവശിഷ്ഠങ്ങള്‍ കത്തിക്കുന്നത് ആധുനിക രീതിയില്‍ പൂര്‍ണമായും സൗജന്യമാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്നും പഞ്ചാബ് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.
അതേസമയം ദീപാവലി ആഘോഷത്തിന് പിറകെ ദില്ലിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു. പൊടിപടലങ്ങളും മൂടൽ മഞ്ഞും പലയിടത്തും കാഴ്ചാ പരിധിയേ വരെ ബാധിച്ചിട്ടുണ്ട്. ദീപാവലിക്ക് ശേഷം ഉയർന്ന മലിനീകരണം മൂലം നിരവധി പേരാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടുന്നത്.
Also Read : ‘കേരൾ അച്ഛാ ഹേ’ ; നവകേരള സദസിന് ആശംസാബാനറുമായി അതിഥി തൊഴിലാളികൾ
ദില്ലിയിലെ വായു മലിനീകരണം ശക്തമായതോടെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജസ്ഥാനിലെ ജയ്പൂരിലേക്ക് താൽക്കാലികമായി താമസം മാറ്റിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here