ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

പഞ്ചാബ് വിധി ഗവർണറെ ഓർമിപ്പിച്ച് സുപ്രീം കോടതി. നിയമസഭയുടെ നിയമനിർമാണ പ്രവർത്തനങ്ങൾ തടയാൻ ഗവർണർ അധികാരം ഉപയോഗിക്കരുത് എന്ന് ചീഫ് ജസ്റ്റിസ്. രണ്ട് വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്ന് ബെഞ്ച്. ബില്ലുകൾ പിടിച്ചുവെക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ല എന്നും സുപ്രീം കോടതി. ഗവർണ്ണർ ബില്ലുകൾ പിടിച്ചു വച്ചതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും കോടതി ഉത്തരവ്. ഗവർണർക്ക് ഭരണഘടനപരമായ സുതാര്യത വേണ്ടേ എന്നും കോടതി അർഹിക്കുന്ന ആദരം ഗവർണർ നൽകുന്നുണ്ടോ എന്നും കോടതിയുടെ ചോദ്യം.

Also Read; ലൈംഗീക ന്യുനപക്ഷങ്ങൾക്കൊപ്പം എന്നും നിന്നിട്ടുള്ളത്‌ ഇടതുപക്ഷമാണ്‌, ഞാൻ ആ പക്ഷത്ത് നിന്നാണ് ചിന്തിക്കുന്നത്

കേരളം നൽകിയ ഹർജി പരിഗണിച്ചു സുപ്രിംകോടതി അതിരൂക്ഷമായ ഭാഷയിലാണ് ഗവർണറെ വിമർശിച്ചത്. ബില്ലുകൾ പിടിച്ചു വച്ചതിൽ ന്യായീകരണമില്ലെന്ന് കോടതി വ്യക്തമാക്കി. 7 ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണ്ണറുടെ നടപടിയിൽ തല്ക്കാലം ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞെങ്കിലും ഗവർണർ രാഷ്ട്രപതിക്ക് ബിൽ അയക്കുന്നതിൽ മാർഗരേഖ വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇടപെടാമെന്ന സൂചന കോടതി നൽകി. കേരളത്തിന്റെ ഹർജി ഭേദഗതി ചെയ്തു നൽകാൻ നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ഉടൻ തന്നെ ഹർജി ഭേദഗതി ചെയ്തു നൽകും.

അതേസമയം, സുപ്രിംകോടതി പഞ്ചാബ് വിധി ഗവർണറെ ഓർമിപ്പിച്ചു. നിയമസഭയുടെ നിയമനിർമാണ പ്രവർത്തനങ്ങൾ തടയാൻ ഗവർണർ അധികാരം ഉപയോഗിക്കരുത് എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രണ്ട് വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിച്ച കോടതി, സുപ്രീം കോടതി അർഹിക്കുന്ന ആദരം ഗവർണർ നൽകുന്നുണ്ടോ എന്നും ചോദിച്ചു. ഭരണഘടനപരമായി ഗവര്‍ണര്‍ക്ക് സുതാര്യത വേണ്ടേ എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. അതേസമയം, ഹർജിക്ക് രാഷ്ട്രീയ മണമുണ്ടെന്ന വാദമാണ് ഗവർണർ കോടതിയിൽ ഉന്നയിച്ചത്. മുഖ്യമന്ത്രിയെ കാണണമെന്ന ഗവർണറുടെ ആവശ്യം മുഖം രക്ഷിക്കാനുള്ള നീക്കമെന്ന് ചൂണ്ടിക്കട്ടിയ കേരളം സംസ്ഥാനത്തിൻ്റെ പ്രവർത്തനം സംബന്ധിച്ച് ഗുരുതരമായ പ്രസ്താവനകൾ ഗവർണർ നടത്തുന്നുവെന്നും കോടതിയെ അറിയിച്ചു.

Also Read; മാധ്യമങ്ങള്‍ കരുതലോടെ പ്രവര്‍ത്തിക്കണം; ദുഃഖിതരുടെ മുന്നിലേക്ക് മൈക്കുമായി ചെല്ലരുത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News