ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് വീടുകള്‍ പൊളിക്കുന്ന യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി. കുടുംബാംഗങ്ങള്‍ക്ക് വീടൊഴിയാന്‍ സമയം നല്‍കണമെന്നും ഒറ്റരാത്രികൊണ്ട് വീടുകള്‍ പൊളിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മതിയായ സമയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
2019ല്‍ മനോജ് തിബ്രേവാള്‍ ആകാശ് എന്നയാളുടെ വീട് റോഡ് കയ്യേറിയെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തെന്നാണ് പരാതി. യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.
ALSO READ: കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ
ആരുടെയെങ്കിലും വീട്ടില്‍ കയറി അറിയിപ്പ് കൂടാതെ വീട് പൊളിച്ചുമാറ്റുന്നത് നിയമലംഘനമാണെന്ന് ഓര്‍മിപ്പിച്ച കോടതി ഒറ്റരാത്രി കൊണ്ട് വീട് പൊളിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഒപ്പം പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. സമാനമായ രീതി 123ഓളം വീടുകള്‍ പൊളിച്ചിട്ടുണ്ടെന്ന് കോടതിയില്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here