ഗ്യാൻവ്യാപി മസ്ജിദിലെ വസുഖാന ശുചീകരിക്കുവാൻ സുപ്രീംകോടതി അനുമതി. ശിവലിംഗമെന്ന് കരുതുന്ന രൂപം കണ്ടെത്തിയ സ്ഥലത്തെ ജലസംഭരണിയാണ് ശുചീകരിക്കുക. ഹിന്ദു വിഭാഗത്തിന്റെ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. പള്ളികമ്മിറ്റിയും ഹിന്ദു വിഭാഗത്തിന്‍റെ ഹര്‍ജിയെ പിന്‍തുണച്ചു. വാരണസി ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ശുചീകരണം പൂർത്തിയാക്കാൻ കോടതി നിർദ്ദേശം നൽകി. നിലവിൽ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശം അടച്ചിട്ടിരിക്കെയായിരുന്നു.
ALSO READ: ജഗന്‍മോഹന്‍ റെഡ്ഢി വിയര്‍ക്കും; നേരിടേണ്ടത് സഹോദരിയെ, വൈഎസ് ശര്‍മിള ആന്ധ്ര കോണ്‍ഗ്രസ് അധ്യക്ഷ
ഗ്യാൻവ്യാപി മസ്ജിദിൽ ശിവലിംഗത്തിന് സമാനമായ രൂപം കണ്ടെത്തിയെന്ന വാദം വലിയ രീതിയിലാണ് വിവാദങ്ങളിലേക്ക് വഴിമാറിയത്. പള്ളി പൊളിക്കണമെന്നും മറ്റും കാണിച്ച് സംഘപരിവാർ ശക്തികൾ രംഗത്ത് വന്നിരുന്നു. ബാബരി മസ്ജിദിന് സമാനമായ രീതിയിലാണ് ഗ്യാൻവ്യാപി കൂടി പിടിച്ചടക്കാൻ സംഘപരിവാർ ശ്രമിച്ചത്. എന്നാൽ നിലവിലെ കോടതിവിധി വലിയ തിരിച്ചടിയാണ് വർഗീയ ശക്തികൾക്ക് നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here