നീറ്റ് പരീക്ഷാ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

നീറ്റ് പരീക്ഷാ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ദില്ലി ഐഐടി ഡയറക്ടര്‍ മൂന്നംഗ സമിതിയെ രൂപീകരിച്ച് നാളെ ഉച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ബിഹാര്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ വാദവും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍. ഹര്‍ജികളില്‍ നാളെ വാദം തുടരും. നീറ്റില്‍ പുനപരീക്ഷാ വാദത്തിനിടെയാണ് ചോദ്യപേപ്പറിലെ പിഴവ് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി, വിദഗ്ധ സമിതിയെ നിയോഗിച്ചത്.

Also Read; അങ്ങനെ അതും പൊളിഞ്ഞു; ഷൊര്‍ണൂര്‍-ചെറുതുരുത്തി-കൊച്ചിന്‍പാലം നിര്‍മിച്ചത് പൊതുമരാമത്ത് വകുപ്പാണെന്ന് വ്യാജപ്രചാരണം, വസ്തുതകള്‍ പുറത്ത്

നീറ്റ് പരീക്ഷയിലെ 19മത്തെ ചോദ്യത്തിന് നല്‍കിയ ഓപ്ഷനുകളില്‍ രണ്ടെണ്ണം ശരിയായ ഉത്തരമായി കണക്കാക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പഴയ സിലിബസും പുതിയ സിലിബസും അനുസരിച്ച് രണ്ടും സാധ്യമായ ഉത്തരമാണെന്ന വാദമാണ് സോളിസിറ്റര്‍ ജനറല്‍ ഉയര്‍ത്തിയത്. ഇത് അസാധ്യമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതോടെ ശരിയായ ഉത്തരം ഏതെന്ന് പരിശോധിക്കാന്‍ ദില്ലി ഐഐടി ഡയറക്ടറെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തി. മൂന്നംഗ സമിതിയെ രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം എന്‍ടിഎ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചതോടെ വ്യാപക ക്രമക്കേടുകള്‍ വ്യക്തമായെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

Also Read; തിരുവനന്തപുരം വിമാനത്താവളത്തിലെ നിരക്ക് വര്‍ധനവിനെതിരെ ഡോ.ജോണ്‍ ബ്രിട്ടാസ് എംപി ; ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍

ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ മൊഴികള്‍ സൂചിപ്പിക്കുന്നത് ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറുകളില്‍ എത്തും മുമ്പ് ചോര്‍ച്ചയുണ്ടായി എന്നാണ്. പരീക്ഷാദിവസം പുലര്‍ച്ചെയാണ് ചോര്‍ച്ചയുണ്ടായതെന്ന കേന്ദ്രവാദം തെറ്റാണെന്നും ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ് കേന്ദ്രവാദമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നീറ്റ് ചോദ്യപേപ്പര്‍ നേരത്തേ ചോര്‍ന്നുവെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു. എന്നാല്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് ഇപ്പോഴും കൃത്യമായ തെളിവ് ലഭിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികളില്‍ നാളെയും വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News