ദില്ലി മദ്യ നയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതില്‍ ഇഡിയോട് വിശദീകരണം തേടി സുപ്രീം കോടതി. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കെജ്രിവാളിനെ അറസ്‌റ് ചെയ്തത് എന്തിനെന്ന് കോടതി ചോദിച്ചു. അതേ സമയം ഇതേ കേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ റോസ് അവന്യൂ കോടതി തള്ളി.
ദില്ലി മദ്യനയ അഴിമതി കേസിലെ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഇഡിയോട് കോടതി സുപ്രധാന ചോദ്യങ്ങള്‍ ചോദിച്ചത്. കേസില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തൊട്ട്മുന്‍പ് കെജ്രവാളിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് വിശദീകരിക്കാന്‍ ഇഡിയോട് സുപ്രീം കോടതി ആവശ്യപെട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. മദ്യനയ അഴിമതിയില്‍ 2022 ല്‍ അന്വേഷണം ആരംഭിച്ചെന്നും എന്നാല്‍ തന്റെ അറസ്റ്റ് 2024 ലാണ് നടന്നതെന്നും കെജ്രിവാള്‍ കോടതിയില്‍ വാദിച്ചു. അന്വേഷണത്തിനും അറസ്റ്റിനും ഇടയിലെ കാലതാമസം വിശദീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.
ALSO READ: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം
മനീഷ് സിസോദിയയുടെ കാര്യത്തിലെ കണ്ടെത്തലുകള്‍ പോലെ കെജ്രിവാളിന്റെ കാര്യത്തിലുള്ള കണ്ടെത്തലുകള്‍ എന്തെന്നും ഇഡി മറുപടി നല്‍കണം. വെള്ളിയാഴ്ച വിശദീകരണം നല്‍കാനാണ് ഇഡിയോട് കോടതി ആവശ്യപ്പെട്ടത്. അതേ സമയം ഇതേ കേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. നേരത്തെ സുപ്രീംകോടതി വരെ പോയിട്ടും സിസോദിയക്ക് ജാമ്യം നല്‍കിയിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here