ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. മലയാളികളടക്കം 42 നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീകോടതി ശരിവച്ചു.
14 വര്‍ഷക്കാലമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത നഴ്‌സുമാരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ച് വിട്ടിരുന്നു. കോവിഡ് ഘട്ടത്തിലുള്‍പ്പെടെ സേവനമനുഷ്ടിച്ച നഴ്‌സുമാരെ പിരിച്ചു വിട്ട നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.
ജസ്റ്റിസ് പി എസ് നരംസിംഹ അധ്യക്ഷനായ ബെഞ്ചാണ് നഴ്‌സുമാരെ തിരികെ നിയമിക്കണമെന്ന ഉത്തരവിട്ടത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 42 പേരെ തിരികെ നിയമിക്കണമെന്നുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പരാതി നൽകിയത്.
കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു . ആർഎംഎല്ലിൽ ഒഴിവില്ലെങ്കിൽ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here