‘ചെയ്യാത്ത വോട്ട് താരമരയ്ക്ക്’, കാസർഗോഡ് മോക്‌ പോളിനിടെ വോട്ടിംഗ് മെഷീനുകൾ ബിജെപിക്കൊപ്പം; പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്.

ALSO READ: ദില്ലി മേയര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പിന്തുണ തേടി എഎപി

മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് നിലനിൽക്കുന്ന പരാതി. എൽഡിഎഫും യുഡിഎഫും സംഭവത്തിൽ കലക്‌ടർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌.

ALSO READ: ‘മോദി തരംഗം ഉണ്ടെന്ന് കരുതി വീട്ടിൽ ഇരിക്കരുത്, അങ്ങനെ ഒന്നില്ല’, തുറന്ന് പറഞ്ഞ് നവനീത് റാണ, പരാജയ ഭീതിയിൽ ബിജെപി?

അതേസമയം, മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്‌തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News