വ്യാജവാർത്ത പ്രചരിപ്പിച്ച ബിജെപി നേതാവ് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

വ്യാജവാർത്ത പ്രചരിപ്പിച്ച ഉത്തർപ്രദേശ് ബിജെപി വക്താവ് പ്രശാന്ത് ഉംറാവോ മാപ്പു പറയണമെന്ന് സുപ്രീംകോടതി. തമിഴ്നാട്ടിൽ ബീഹാറി കുടിയേറ്റ തൊഴിലാളികൾ​ക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിലാണ് മാപ്പ് പറയാൻ കോടതി നിർദേശിച്ചത്. തന്റെ പേരിലുള്ള എഫ്ഐആറുകൾ ഒന്നാക്കണമെന്നും മുൻകൂർ ജാമ്യത്തിന് മദ്രാസ് ഹൈക്കോടതിവെച്ച ഉപാധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് സുപ്രീംകോടതിയിലെത്തിയത്.

അഭിഭാഷകൻ കൂടിയായ പ്രശാന്ത് ഉത്തരവാദിത്ത ബോധം കാണിക്കേണ്ടിയിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രശാന്തിന്റെ ഹർജിയിൽ തമിഴ്നാട് സർക്കാറിന് നോട്ടീസ് അയച്ച ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് 15 ദിവസം തുടർച്ചയായി പൊലീസ് മുമ്പാകെ ഒപ്പുവെക്കണമെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News