ഇലക്ടറൽ ബോണ്ടിൽ കേന്ദ്രത്തിന് വീണ്ടും തിരിച്ചടി; ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

തെരഞ്ഞെടുപ്പ് ബോണ്ട്‌ നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി എസ്‌ബിഐയോട് ആവശ്യപ്പെട്ടു. അതേസമയം കോടതിയിൽ എസ്ബിഐയുടെ അഭിഭാഷകൻ ഹാജരായില്ല. എസ്‌ബിഐക്ക് വേണ്ടിയല്ല ഹാജരായതെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. സീൽ ചെയ്ത കവറിൽ ഉള്ള വിവരമടക്കം എല്ലാ വിവരങ്ങളും കൈമാറാൻ നിർദേശിച്ചു. തിങ്കളാഴ്ച മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Also Read: വായ്പ വാഗ്ദാനം ചെയ്‌ത്‌ നടിയുമായി സൗഹൃദം, തുടർന്ന് 37 ലക്ഷത്തിൻ്റെ തട്ടിപ്പ്: പാലാരിവട്ടം പൊലീസ് കൊൽക്കത്തയിലെത്തി പ്രതിയെ പിടികൂടി

ഇലക്ടറൽ ബോണ്ട് സംബന്ധിച്ച എല്ലാം വിവരങ്ങളും പരസ്യമാക്കണം. പട്ടിക മാത്രമല്ല ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയുടെ നിർദേശപ്രകാരം ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 75 ശതമാനവും ബിജെപിയുടെ ഉടമസ്ഥതയിലാണ്.

Also Read: മഹാരാഷ്ട്രയിൽ അജിത് പവാറിന് തിരിച്ചടി; പാർട്ടി കൈവശപ്പെടുത്തിയെന്ന ശരദ് പവാറിന്റെ വാദം അംഗീകരിച്ച് സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News