അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ യുപി സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ യുപി സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടാണ് കോടതി തേടിയത്.അതേ സമയം അതീഖിനെ ആശുപത്രിയില്‍ കൊണ്ടുവരുന്ന വിവരം പ്രതികള്‍ എങ്ങനെ അറിഞ്ഞുവെന്നും സുപ്രീംകോടതി ചോദിച്ചു.

അന്വേഷണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആണ് റിപ്പോര്‍ട്ട് തേടിയത്. ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന മറ്റ് ഏറ്റുമുട്ടല്‍ കൊലപാതങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ആശുപത്രി വരെ ആംബുലന്‍സില്‍ കൊണ്ടുപോകാതെ നടത്തിക്കൊണ്ടു പോയത് എന്തിനെന്നും അതിഖിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് എങ്ങനെയാണ് പ്രതികള്‍ അറിഞ്ഞതെന്നും സുപ്രീംകോടതി ചോദിച്ചു.ഏപ്രില്‍ 15-നാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്കായി പ്രയാഗ്രാജിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫും വെടിയേറ്റു മരിച്ചത്. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെയെത്തിയ അക്രമികള്‍ ഇരുവര്‍ക്കും നേരെ തൊട്ടടുത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News