ഏലമല കാടുകളില്‍ പട്ടയം അനുവദിക്കുന്നത് വിലക്കി സുപ്രീം കോടതി

Supreme Court

ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏലമല കാടുകളിലെ ഭൂമിയില്‍ പട്ടയം കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. ഒരറിയിപ്പ് നല്‍കുന്നതുവരെ സിഎച്ച്ആറിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ALSO READ: സത്യം തുറന്നുപറഞ്ഞാൽ തീവ്രവാദിയാകുമോ? അൽജസീറ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും  ഇസ്രയേൽ

മൂന്ന് താലൂക്കുകളിലെ 2,64, 855 ഏക്കര്‍ റവന്യൂ ഭൂമിയാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇവ വനഭൂമിയാണെന്ന് സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നായിരുന്നു അമിക്കസ് ക്യൂറി കെ പരമേശ്വരന്‍ അറിയിച്ചത്. ഇതോടെ ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപനം ചൂണ്ടിക്കാട്ടിയായിരുന്നു അമിക്കസ് ക്യൂറിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News