പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി; കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം

പതഞ്ജലിയുടെ പരസ്യങ്ങള്‍ വിലക്കി സുപ്രീംകോടതി. പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പരീക്ഷണാടിസ്ഥാനത്തിലുള്ള തെളിവുകളില്ലാതെ ചില രോഗങ്ങള്‍ ഭേദമാക്കുമെന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അമാനുല്ലയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Also Read: രാത്രിയില്‍ അമിതമായി ഉറങ്ങുന്നവരാണോ നിങ്ങള്‍? പണി വരുന്നതിങ്ങനെ !

രോഗങ്ങള്‍ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഔഷധ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതു വിലക്കിയ സുപ്രീം കോടതി, കോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ചതിന് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്കു തുടക്കമിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവിരുദ്ധമായി പതഞ്ജലി പരസ്യം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും കണ്ണടച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News