വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നടന്ന അക്രമങ്ങളിൽ ഉത്കണ്ഠയും അപലപനീയവും പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. സംസ്ഥാനത്തെ സംഭവങ്ങളിൽ പൊലീസ് പ്രകടിപ്പിക്കുന്ന നിസ്സംഗതയേയും ബാർ അസോക്കറിയേഷൻ വിമർശിച്ചു. രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരായി പരേഡ് ചെയ്യുകയും പട്ടാപ്പകൽ ആക്രമിക്കുകയും ചെയ്യുന്ന വീഡിയോയെ പരാമർശിച്ചായിരുന്നു പ്രമേയം പാസ്സാക്കിയത്. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് അടുത്തിടെ ഇന്റർനെറ്റിൽ വൈറലായ ഈ വീഡിയോ അടുത്തിടെ മണിപ്പൂരിൽ വംശീയ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘന ആരോപണങ്ങളിലേക്ക് രാജ്യത്തിൻറെ ശ്രദ്ധയെ വീണ്ടും കൊണ്ടുവരുന്നു എന്നും പ്രമേയത്തിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ അതിനിരയാവുന്നവരുടെ ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും “മാനുഷിക ധാർമ്മികതയെ അതിന്റെ കാതലിൽ വച്ച് തന്നെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു” എന്ന് ബാർ അസോസിയേഷൻ പ്രമേയത്തിൽ പറഞ്ഞു.
കുറ്റവാളികളെ പിടികൂടുന്നതിലും അവരെ പ്രതിക്കൂട്ടിലാക്കുന്നതിലും സംസ്ഥാന പൊലീസ് കാണിക്കുന്ന നിഷ്‌ക്രിയത്വത്തെയും അഭിഭാഷക സംഘടന രൂക്ഷമായി വിമർശിച്ചു.’സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സംസ്ഥാന പോലീസിന്റെ നിഷ്‌ക്രിയത്വത്തെയും മണിപ്പൂർ സംസ്ഥാനത്തെ ദുർബലപ്പെടുത്തുന്ന അക്രമങ്ങളെ പൊതുവെ നേരിടാനുള്ള പൊലീസിന്റെ കഴിവില്ലായ്മയെയും ഞങ്ങൾ അപലപിക്കുന്നു,” പ്രമേയത്തിൽ പറയുന്നു.കുറ്റവാളികളെ ശിക്ഷിക്കുന്നതിനും മറ്റ് അക്രമ പ്രവർത്തനങ്ങൾ തടയുന്നതിനും ഉടൻ നടപടിയെടുക്കണമെന്നും സുപ്രീം കോടതി ബാർ അസോസിയേഷൻ സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അഭ്യർത്ഥിച്ചു.
also read:വാരണാസി ഗ്യാൻവ്യാപി മസ്ജിദിൽ ശാസ്ത്രീയ സർവ്വേ നടത്താൻ നിർദേശം നൽകി സുപ്രീം കോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here