ബിൽക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. ഗുജറാത്ത് സർക്കാർ 11 പ്രതികൾക്ക് നൽകിയ ശിക്ഷായിളവ് സുപ്രീം കോടതി റദ്ദാക്കി. പ്രതികളുടെ ശിക്ഷാ ഇളവിൽ തീരുമാനം എടുക്കാനും, പ്രതികളെ വിട്ടയക്കാനും ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് കോടതി. പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇരയായ സ്ത്രീയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ: ബിൽക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി

അതിരൂക്ഷ വിമര്ശങ്ങളാണ് കേസിൽ ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീം കോടതി ഉയർത്തിയത്. പ്രതികളുമായി ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്നും, ശിക്ഷാ ഇളവിന് വേണ്ടി പ്രതികൾ സത്യം മറച്ചുവെച്ചെന്നും സുപ്രീം കോടതി വിലയിരുത്തി. ജസ്റ്റിസ് ബി വി നഗരത്നയുടെ ബെഞ്ചാണ് പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ വിധി പറഞ്ഞത്.

Also Read; പൂവച്ചലിൽ മരിച്ച തൗഫീഖിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News