‘ഗവർണർക്കെതിരായ സുപ്രീംകോടതി കേസ് ഭരണഘടനാപരമായിട്ടുള്ള ഒരു പോരാട്ടം’: എം വി ഗോവിന്ദൻ മാസ്റ്റർ

ഗവർണർക്കെതിരായ സുപ്രീംകോടതി കേസ് ഭരണഘടനാപരമായിട്ടുള്ള ഒരു പോരാട്ടമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബില്ല് ഒപ്പിടേണ്ടത് ഗവർണറുടെ ഉത്തരവാദിത്വമാണെന്നും ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

also read: തൃശ്ശൂരിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ചു; 10 പേർക്ക് പരുക്ക്

ഗവർണറുടെ നിലപാട് ഭരണഘടനാപരമാണോ അല്ലയോ എന്നുള്ളതാണ് പരിശോധിക്കേണ്ടത്. ഗവർണർ തൻ്റെ ചുമതല നിർവ്വഹിക്കുന്നില്ല. മാസങ്ങളായി നിയമ സഭ പാസാക്കിയ ബില്ലുകൾ ഒപ്പിട്ടുന്നില്ല. ഭരണ ഘടനപരമായി നിയമ സഭ പാസാക്കിയ നിയമങ്ങൾ ഗവർണർ പാസാക്കണമെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. കൂടാതെ ഈ വിഷയത്തിൽ യു ഡീ എഫ് പല തട്ടിലാണെന്നും അതിൽ തനിക്ക് ഒന്നും പറയാനില്ലെന്നും എന്നാൽ ദൃതി പിടിച്ച് ഒരു തീരുമാനം എടുക്കേണ്ടതില്ല എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

also read : കൈക്കൂലിയായി ലക്ഷങ്ങള്‍; രാജസ്ഥാനില്‍ ഇഡി ഉദ്യോഗസ്ഥര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News