ജുഡീഷ്യറി സ്വതന്ത്രമാകുന്നത് സർക്കാരിനെതിരെ തീരുമാനമെടുക്കുമ്പോഴല്ല; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിർവചിക്കേണ്ടത് സർക്കാരിനെതിരെ തീരുമാനങ്ങളെടുക്കുമ്പോഴല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ദില്ലിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കുകയും കേന്ദ്രത്തിനെതിരെ വിധിക്കുകയും ചെയ്തപ്പോൾ തന്നെ സ്വതന്ത്രൻ എന്ന് എല്ലാവരും വിളിച്ചിരുന്നുവെന്നും എന്നാൽ സർക്കാരിന് അനുകൂലമായി ഒരു വിധി വന്നാൽ, ആ നിലപാട് ജനം മാറ്റുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  നവംബർ 10 ന് സ്ഥാനമൊഴിയാൻ പോകുന്നതിന് മുമ്പാണ് അദ്ദേഹത്തിൻ്റെ പരാമർശം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എല്ലായ്‌പ്പോഴും സർക്കാരിനെതിരെ തീരുമാനമെടുക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: മദ്രസാ ബോര്‍ഡ്; സുപ്രീം കോടതി വിധി മത സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നത്: ഐ എന്‍ എല്‍

ജുഡീഷ്യറി  സ്വതന്ത്രമാകാൻ, ഒരു ജഡ്ജിക്ക് അവരുടെ മനസ്സാക്ഷി എന്താണ് പറയുന്നതെന്ന് അനുസരിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. തീർച്ചയായും ആ മനസ്സാക്ഷി, നിയമവും ഭരണഘടനയും വഴി നയിക്കപ്പെടുന്നതായിരിക്കുമെന്നും വിധി ആർക്കനുകൂലമായാലും നീതിയുടെ സന്തുലിതാവസ്ഥ എവിടെയാണെന്ന് ജഡ്ജിമാർക്ക് തോന്നുന്ന രീതിയിൽ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനങ്ങൾ അവർക്ക് നൽകേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സർക്കാരിനെതിരെ പോകേണ്ട കേസുകൾ അങ്ങനെ തന്നെയാണ് തീരുമാനിക്കേണ്ടത്. എന്നാൽ, സർക്കാരിന്  അനുകൂലമായി ഒരു കേസ് തീർപ്പാക്കണമെന്ന് നിയമം ആവശ്യപ്പെടുന്നുവെങ്കിൽ നിങ്ങൾ നിയമപ്രകാരം അങ്ങനെ തന്നെയായിരിക്കണം തീരുമാനിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.  സുസ്ഥിരവും ഊർജ്ജസ്വലവുമായ ഒരു ജുഡീഷ്യറിയുടെ നിലനിൽപ്പിന് ഈ സ്വാതന്ത്ര്യം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News