സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇന്നും നടക്കാത്ത ആഗ്രഹം! അദ്ദേഹം ആ ദിവസത്തിനായി കാത്തിരിക്കുന്നു!

ഇന്ത്യന്‍ പരമോന്നത കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായ സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്നയുമായി ബന്ധപ്പെട്ട വൈകാരികവും വ്യക്തിപരവുമായ ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ പൂര്‍വികര്‍ നിര്‍മിച്ച തറവാട് വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് നിര്‍മിച്ച വീടാണ് അദ്ദേഹം കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ALSO READ:  ഈ വരവ് പൊളിക്കും! വാഹനവിപണിയെ പിടിച്ചുകുലുക്കാൻ ഡിസയറിന്റെ പുതിയ പതിപ്പെത്തി

അമൃത്സറിലാണ് അദ്ദേഹത്തിന്റെ കുടുംബവീട് ഉണ്ടായിരുന്നത്. എപ്പോള്‍ അമൃത്സര്‍ സന്ദര്‍ശിച്ചാലും അദ്ദേഹം കത്ര ഷേര്‍ സിംഗ് സന്ദര്‍ശിക്കും. പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണിത്. വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഈ പ്രദേശത്ത് വലിയ മാറ്റങ്ങള്‍ കടന്നുവന്നിട്ടും തന്റെ മുത്തച്ഛന്‍ നിര്‍മിച്ച വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ചീഫ് ജസ്റ്റിസ് ഖന്നയുടെ മുത്തച്ഛനും പ്രമുഖ ന്യായാധിപന്‍ എച്ച്ആര്‍ ഖന്നയുടെ പിതാവുമായ സരവ് ദയാല്‍ അന്നത്തെ കാലത്തെ പ്രശസ്തനായ അഭിഭാകനായിരുന്നു. 1919ലെ ജാലിയന്‍വാലാബാഗ് സംഭവത്തെ തുടര്‍ന്ന് രൂപീകരിച്ച കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയാണദ്ദേഹം. അക്കാലത്ത് അദ്ദേഹം രണ്ട് വീടുകള്‍ വാങ്ങി. അതിലൊന്ന് ജാലിയന്‍വാലാ ബാഗിന് സമീപമുള്ള കത്ര ഷേര്‍ സിംഗിലും മറ്റൊന്ന് ഹിമാചല്‍ പ്രദേശിലെ ദാല്‍ഹൗസിയിലുമാണ്. കത്ര ഷേര്‍ സിംഗിലെ വീടാണ് ജസ്റ്റിസ് ഖന്ന തിരയുന്നത്.

ALSO READ: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം; പാലക്കാട് രണ്ടാമത്

1947ല്‍ ഈ വീടിന് നേരെ ആക്രമണം ഉണ്ടാവുകയും തീയിടുകയും ചെയ്തിരുന്നു. പിന്നീട് ഇത് സരവ് ദയാള്‍ പുനര്‍നിര്‍മിച്ചു. അഞ്ച് വയസുള്ളപ്പോള്‍ ജസ്റ്റിസ് ഖന്ന പിതാവിനൊപ്പം ഈ വീടില്‍ വന്നിരുന്നു. എന്നാല്‍ 1970ല്‍ ഖന്നയുടെ മുത്തച്ഛന്റെ മരണത്തിന് പിന്നാലെ അമൃത്സറിലെ വീട് 1970ല്‍ വില്‍പന നടത്തിയതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News