മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ

മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായി കെ.വി വിശ്വനാഥനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് കൊളീജിയം. ഇത് സംബന്ധിച്ച ശുപാര്‍ശ കൊളീജിയം കേന്ദ്രത്തിന് കൈമാറി.

ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയെയും സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജീയം ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് ഇരുവരുടേയും പേരുകള്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പാലക്കാട് സ്വദേശിയായ കെ.വി വിശ്വനാഥന്‍ 32 വര്‍ഷമായി അഭിഭാഷകരംഗത്തുണ്ട്. സുപ്രധാന കേസുകളില്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയര്‍ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News