വിഎച്ച്പി വേദിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരായേക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നേതൃത്വം നല്‍കുന്ന കൊളീജിയത്തിന് മുമ്പാകെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം സംബന്ധിച്ച് യാദവിന് കോളീജിയം മുമ്പാകെ വിശദീകരിക്കേണ്ടിവരും. ഹൈക്കോടതി ലൈബ്രറിയിലാണ് വിഎച്ച്പിയുടെ ലീഗല്‍ സെല്‍ വിവാദ പരിപാടിസംഘടിപ്പിച്ചത്. ഹൈക്കോടതി കെട്ടിടത്തിനുള്ളില്‍ നടന്ന സംഭവം അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ALSO READ: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
ഭൂരിപക്ഷത്തിന്റെ ഹിതമനുസരിച്ച് രാജ്യം ഭരിക്കപ്പെടണം എന്നായിരുന്നു ജസ്റ്റിസ് എസ് കെ യാദവിന്റെ പ്രസംഗം. യാദവിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാ എംപിയുമായ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കൂടാതെ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. പാര്‍ലമെന്റില്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് പ്രതിപക്ഷ എംപിമാര്‍ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here